Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വടക്ക് കിഴക്കന്‍ മേഖലയെ വംശീയമായി ഇല്ലാതാക്കാനുള്ള നീക്കം ; പൗരത്വ ബില്ലിനെതിരെ രാഹുല്‍ ഗാന്ധി

വടക്ക് കിഴക്കന്‍ മേഖലയെ വംശീയമായി ഇല്ലാതാക്കാനുള്ള നീക്കം ; പൗരത്വ ബില്ലിനെതിരെ രാഹുല്‍ ഗാന്ധി
പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. വടക്ക് കിഴക്കന്‍ മേഖലയെ വംശീയമായി തുടച്ചുനീക്കാനുള്ള മോദി-ഷാ സർക്കാരിന്‍റെ ശ്രമമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനതയോടുള്ള കുറ്റകരമായ ആക്രമണമാണ്. ഇന്ത്യയുടെ ആശയത്തോടും വടക്ക് കിഴക്കന്‍ മേഖലയിലെ ജനതയുടെ ജീവിതരീതിയോടുമുള്ള കടന്നാക്രമണമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ ജനങ്ങളോടൊപ്പമുണ്ടെന്ന പറഞ്ഞ രാഹുല്‍ ഗാന്ധി, വടക്ക് കിഴക്കന്‍ മേഖലയിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. https://twitter.com/RahulGandhi/status/1204621789814353921 ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. അയല്‍രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്‌ലീം ഇതര വിഭാഗങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള ബില്‍ ജനാധിപത്യ സിദ്ധാന്തങ്ങള്‍ക്ക് എതിരും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. 240 അംഗ രാജ്യസഭയില്‍ നിലവില്‍ എന്‍.ഡി.എയ്ക്ക് 106 അംഗങ്ങളുടെ പിന്തുണയുണ്ട്. പ്രതിപക്ഷ ചേരിയിലെ അംഗബലം 134 ആണ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in