രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കയ്യേറ്റ ശ്രമവുമായി ബിജെപി - സിപിഎം പ്രവര്‍ത്തകര്‍; നോക്കുകുത്തിയായി പോലീസ് സംവിധാനം
Jaihind TV News Report
Jaihind TV Web Desk
November 20, 2024
1 min read
•
Updated: May 23, 2026
പാലക്കാട്: വെണ്ണക്കര ഗവണ്‍മെന്റ് സ്‌കൂളില്‍ ബൂത്ത് സന്ദര്‍ശനത്തിനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ വെണ്ണക്കര ബൂത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സ്ഥലത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗതെത്തി. എന്നാല്‍ തോല്‍ക്കാന്‍ പോകുന്നതിന്റെ പേടിയാണ് ബിജെപിക്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
പോളിങ് സ്റ്റേഷനകത്തേക്ക് പോകാനാണ് സ്ഥാനാര്‍ഥികള്‍ക്ക് പാസ് നല്‍കുന്നത്. ഇവിടെ യുഡിഎഫിന് വലിയ ഭൂരിപക്ഷമുള്ള പ്രദേശമാണ്. വോട്ടര്‍മാര്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെയെത്തിയതെന്നും രാഹുല്‍ പറഞ്ഞു.
ഞാന്‍ വരുന്നതിനു മുന്‍പ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഇവിടെയെത്തി. അപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രശ്‌നമില്ലായിരുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10