സമരച്ചൂടേറ്റ് കേന്ദ്ര സർക്കാർ ; അകാലിദളിന് പിന്നാലെ ലോക് താന്ത്രിക് പാർട്ടിയും എന്‍.ഡി.എ വിടുന്നു
Jaihind TV News Report
Jaihind TV Web Desk
December 27, 2020
1 min read
•
Updated: June 02, 2026
ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചു. പാർട്ടി അധ്യക്ഷൻ ഹനുമാൻ ബെനിവാളാണ് ഇക്കാര്യം അറിയിച്ചത്. കാർഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഇത് രണ്ടാമത്തെ പാർട്ടിയാണ് എന്‍.ഡി.എയുമായുള്ള സഖ്യം വിടുന്നത്. നേരത്തെ ശിരോമണി അകാലിദളും എന്‍.ഡി.എയുമായുള്ള സഖ്യം അവസാനിപ്പിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് ആർ.എൽ.പി, എൻ.ഡി.എ സഖ്യത്തിൽ നിന്ന് പിന്മാറുന്നത്. ആർ.എൽ.പി നേതാവും രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള ലോക്‌സഭാ എം.പിയുമായ ഹനുമാൻ ബെനിവാളാണ് ഇക്കാര്യം അറിയിച്ചത്. അകാലിദളിന് ശേഷം പുതിയ കാർഷിക നിയമങ്ങളെച്ചൊല്ലി എൻ.ഡി.എയിൽ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ സഖ്യകക്ഷിയാണ് ലോക് താന്ത്രിക് പാർട്ടി.
അതേസമയം കാർഷിക പരിഷ്‌കരണ നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾ ചർച്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാരിന് കത്തയച്ചു. ഈ മാസം 29ന് ചർച്ചയ്ക്ക് വരാമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. വിവാദമായ മൂന്ന് നിയമങ്ങളും റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നതടക്കമുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടാണ് കത്ത്. 40 കർഷക സംഘടനകളുടെയും നേതാക്കൾ ഒപ്പിട്ട കത്തിൽ മറ്റ് നിർദേശങ്ങളും മുന്നോട്ട് വെച്ചു. അതേസമയം കാർഷിക നിയമങ്ങൾക്കെതിരായ സമരം കോർപറേറ്റ് വിരുദ്ധ സമരമാക്കി മാറ്റുന്നതിനുള്ള പ്രചരണം തുടരുകയാണ്. അംബാനി, അദാനി കമ്പനികളുടെ സേവനങ്ങളും ഉത്പന്നങ്ങളും ഉപേക്ഷിക്കാനാണ് ആഹ്വാനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10