Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മലക്കപ്പാറയിലെ മനസ്സുകൾക്കൊപ്പം; മലക്കപ്പാറയില്‍ സന്ദർശനം നടത്തി ബെന്നി ബെഹനാൻ

മലക്കപ്പാറയിലെ മനസ്സുകൾക്കൊപ്പം; മലക്കപ്പാറയില്‍ സന്ദർശനം നടത്തി ബെന്നി ബെഹനാൻ
മലക്കപ്പാറ: മണ്ണിന്‍റെ മക്കളുടെ മനസ്സറിഞ്ഞ് ബെന്നി ബെഹനാന്‍റെ മലക്കപ്പാറയിലെ സന്ദർശനം വേറിട്ടതായി. വികസനത്തിന്‍റെ പാതയിൽ ഇനിയും മുന്നോട്ടുള്ള യാത്രയിൽ മലക്കപ്പാറയ്ക്ക് ആവശ്യമുള്ളതെല്ലാം ചെയ്യും. മുതിർന്ന വോട്ടർമാരെ കണ്ടും മലക്കപ്പാറയുടെ വിശേഷങ്ങളറിഞ്ഞുമായിരുന്നു സന്ദർശനം. സ്ഥാനാർത്ഥിയുടെ സന്ദർശനം മലക്കപ്പാറയിലെ വോട്ടർമാർക്കിടയിലും ആവേശമുളവാക്കി. കോവിഡ് പ്രതിസന്ധി കാലത്ത് ആരോഗ്യ മേഖലയിൽ ബെന്നി ബെഹനാൻ ചെയ്ത പ്രവർത്തികൾക്ക് വോട്ടർമാർ ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി നൽകിയാണ് സ്ഥാനാർത്ഥിയെ മടക്കിയത്. ആദിവാസികൾ ഒരുപാട് താമസിക്കുന്ന ഇടമായതിനാൽ പലതവണ സൗജന്യ മെഡിക്കൽ ക്യാമ്പുകളും മറ്റു സേവനങ്ങളും എംപി എന്ന നിലയിൽ ബെന്നി ബഹനാൻ മലക്കപാറയ്ക്ക് നൽകിയിട്ടുണ്ട്. മയിലാടുമ്പാറ, നടുപ്പരട്ട, ചെക്ക് പോസ്റ്റ്‌ ജങ്ഷൻ, കടമറ്റം, റോപ്പ് മറ്റം, പെരുമ്പാറ കോളനി, അടിച്ചിൽ തൊട്ടി കോളനി, ഷോളയാർ കോളനി, പോത്ത്പാറ കോളനി, തവളകുഴി പാറ കോളനി, വാച്മാരം കോളനി, പെരിങ്ങൽ കുത്ത് കോളനി, പൊകലപാറ കോളനി, വാഴച്ചാൽ കോളനി തുടങ്ങിയവ സന്ദർശിച്ചായിരുന്നു സ്ഥാനാർത്ഥിയുടെ മടക്കം. ചാലക്കുടി എംഎൽഎ സനീഷ് ജോസഫും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് കുറുപ്പംപടി ബ്ലോക്കിലെ തുരുത്തി, അകനാട്, കൊമ്പനാട്, വേങ്ങൂർ, പയ്യാൽ, പനച്ചിയം, ഓടയ്ക്കാലി, നെല്ലിമോളം, കീഴില്ലം, വലയൻചിറങ്ങര, പുല്ലുവഴി തുടങ്ങിയ ഇടങ്ങളിലാണ് സ്ഥാനാർത്ഥിയുടെ സന്ദർശനം.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in