Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ബിഡിജെഎസ് പിളർന്നു ; ബിജെഎസ് പ്രഖ്യാപിച്ച് ഒരു വിഭാഗം ; യുഡിഎഫിനെ പിന്തുണക്കും

ബിഡിജെഎസ് പിളർന്നു ; ബിജെഎസ് പ്രഖ്യാപിച്ച് ഒരു വിഭാഗം ; യുഡിഎഫിനെ പിന്തുണക്കും
  കൊച്ചി : ബിഡിജെഎസ് പിളർന്നു. ഒരു വിഭാഗം ചേർന്ന് ഭാരതീയ ജന സേന എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.എസ് യുഡിഎഫിനെ പിന്തുണക്കും. ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്‍.കെ നീലകണ്ഠൻ മാസ്റ്റർ ഉൾപ്പടെയുള്ള പാർട്ടി സംസ്ഥാന കമ്മിറ്റിയിലെയും ജില്ലാ കമ്മിറ്റികളിലെയും വലിയൊരു വിഭാഗം പാർട്ടി വിട്ടു. ഇവർ ഭാരതീയ ജന സേന എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു. ബിഡിജെഎസിന്‍റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു എന്ന് പാർട്ടി വിട്ടവർ ആരോപിച്ചു. ബിജെപിയുടെ അടിയാൻമാരായി ബിഡിജെഎസ് മാറി. എന്‍ഡിഎ പ്രഹസനമായെെന്നും ബിജെഎസ് നേതാക്കൾ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.എസ് യു ഡി എഫിനെ പിന്തുണക്കും. യുഡിഎഫ് നേതൃവുമായി ചർച്ച നടത്തിയതായും  നേതാക്കൾ അറിയിച്ചു. സിപിഎമ്മിനെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാൻ ബിജെപി ഒത്തുകളിക്കുകയാണെന്നും പാർട്ടി വിട്ട  നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ടുനൽകാൻ ബിജെപി- ബിഡിജെഎസ് നേതൃത്വം അണികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബിജെഎസ് നേതാക്കൾ പറഞ്ഞു. സംസ്ഥാന ഭാരവാഹികളിൽ ഭൂരിഭാഗവും, 11 ജില്ലാ കമ്മിറ്റികളും തങ്ങളുടെ തീരുമാനങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ബിജെഎസ് നേതാക്കൾ പറഞ്ഞു.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in