Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൂര്യകുമാറിന് ഇന്ത്യൻ ടീമിന്റെ വാതിൽ അടഞ്ഞിട്ടില്ല ;തിരിച്ചുവരവിന് ബിസിസിഐയുടെ നിർണായക സൂചന

സൂര്യകുമാറിന് ഇന്ത്യൻ ടീമിന്റെ വാതിൽ അടഞ്ഞിട്ടില്ല ;തിരിച്ചുവരവിന് ബിസിസിഐയുടെ നിർണായക സൂചന

ടി20 ടീമിൽ നിന്ന് പുറത്തായ ഇന്ത്യൻ താരം സൂര്യകുമാർ യാദവിന് ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചാൽ ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ ഇപ്പോഴും അവസരമുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സെലക്ഷൻ പദ്ധതികളുടെ ഭാഗമല്ലെങ്കിലും മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരവിന്റെ വാതിൽ അദ്ദേഹത്തിന് തുറന്നുകിടക്കുകയാണെന്നും ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

2026-ലെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സൂര്യകുമാറിനെ മോശം ഫോമിനെ തുടർന്ന് ടി20 നായകസ്ഥാനത്ത് നിന്ന് മാറ്റുകയും അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് പകരം ശ്രേയസ് അയ്യരെയാണ് ബിസിസിഐ പുതിയ ടി20 നായകനായി നിയമിച്ചത്.

എന്നാൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ടി20 പ്രകടനം നിരാശാജനകമായി. അയർലൻഡിനെതിരായ പരമ്പര 2-0ന് ഇന്ത്യ കൈവിട്ടു. തുടർന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ 4-0ന്റെ കനത്ത തോൽവിയും വഴങ്ങി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

നിലവിലെ സാഹചര്യത്തിൽ സൂര്യകുമാർ യാദവ് സെലക്ഷൻ പദ്ധതികളിൽ ഇല്ലെങ്കിലും, ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി റൺസ് കണ്ടെത്തി ശ്രദ്ധേയ പ്രകടനം നടത്തിയാൽ അദ്ദേഹത്തെ വീണ്ടും ദേശീയ ടീമിലേക്ക് പരിഗണിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു."സൂര്യകുമാർ യാദവിനായി ഇന്ത്യൻ ടീമിന്റെ വാതിൽ ഇനിയും തുറന്നുകിടക്കുകയാണ്. നിലവിൽ അദ്ദേഹം സെലക്ഷൻ പദ്ധതികളുടെ ഭാഗമല്ല. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയോടെ റൺസ് കണ്ടെത്തുകയാണെങ്കിൽ ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിന് അർഹതയുണ്ട്," ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

ഇതിനിടെ, സതാംപ്ടണിൽ നടന്ന അഞ്ചാം ടി20യിൽ 56 റൺസിന് തോറ്റതോടെ ഇന്ത്യ പരമ്പര 4-0ന് ഇംഗ്ലണ്ടിന് അടിയറവെച്ചു. നാലാം മത്സരത്തിൽ ഒമ്പത് വിക്കറ്റിനും, മൂന്നാം മത്സരത്തിൽ 125 റൺസിനും, രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ തോൽവി. അയർലൻഡിനെതിരെ ചരിത്രത്തിലാദ്യമായി ഒരു ദ്വിരാഷ്ട്ര ടി20 പരമ്പര നഷ്ടമായതിന് പിന്നാലെയാണ് ഇംഗ്ലണ്ടിനെതിരായ ഈ കനത്ത പരാജയം. രണ്ടോ അതിലധികമോ മത്സരങ്ങളുള്ള ഒരു ദ്വിരാഷ്ട്ര ടി20 പരമ്പരയിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നേടുന്ന ആദ്യ പരമ്പര വിജയവുമാണിത്.

ഇപ്പോൾ ഇന്ത്യയുടെ ശ്രദ്ധ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ്. വിരാട് കോഹ്ലി, രോഹിത് ശർമ്മ തുടങ്ങിയ സീനിയർ താരങ്ങൾ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയതോടെ മികച്ച തിരിച്ചുവരവിനാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: കേരളത്തെ ആശ ശോഭന നയിക്കും; 17 അംഗ ടീമിനെ പ്ര...

Popular News

എംബാപ്പെയ്ക്ക് ഇരട്ടഗോൾ; സെവിയ്യയെ തകർത്തെറിഞ്ഞ് റയൽ മാഡ്രിഡ്, ആഴ്‌സണലിന് ആറാം വിജയം

Popular News

ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ മിന്നും വിജയം; സിംബാബ്വേയെ തകർത്തെറിഞ്ഞ് സ്മൃതി മന്ഥാനയും സംഘവ...

Save your stories

Sign in