Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആസാദ് കശ്മീർ പരാമർശം: കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്

ആസാദ് കശ്മീർ പരാമർശം: കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്
  ന്യൂഡൽഹി: വിവാദമായ ആസാദ് കശ്മീർ പരാമർശത്തില്‍ കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. അഭിഭാഷകൻ ജി.എസ് മണി ഡൽഹി തിലക് മാർഗ് പോലീസ് സ്റ്റേഷനിൽ കെ.ടി ജലീലിനെതിരേ പരാതി നൽകിയിരുന്നു. വിവാദ പരാമർശത്തിന്‍റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് നടപടികള്‍ ആരംഭിച്ചിരുന്നു. കേസെടുക്കുന്നത് സംബന്ധിച്ച നിയമോപദേശവും ഡൽഹി പോലീസ് തേടിയിരുന്നു. ഇപ്പോള്‍ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി തന്നെ നിർദേശിച്ചിരിക്കുകയാണ്. കശ്മീർ സന്ദർശനത്തിനിടെ കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ പരാമർശമാണ് വിവാദമായത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നാണ് ജലീല്‍ വിശേഷിപ്പിച്ചത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തിയെങ്കിലും വിവാദ പരാമർശം തിരുത്താന്‍ ജലീല്‍ തയാറായിരുന്നില്ല.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in