Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊണ്ടോട്ടിയില്‍ ബസ് ഡ്രൈവര്‍ക്ക് നേരെ വടിവാൾ വീശി കാണിച്ച് ഓട്ടോറിക്ഷ ഡ്രൈവർ

കൊണ്ടോട്ടിയില്‍ ബസ് ഡ്രൈവര്‍ക്ക് നേരെ വടിവാൾ വീശി കാണിച്ച് ഓട്ടോറിക്ഷ ഡ്രൈവർ
  മലപ്പുറം: സ്വകാര്യ ബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോറിക്ഷ ഡ്രൈവർ. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോൺ മുഴക്കിയതോടെയാണ് ഓട്ടോ ഡ്രൈവർ വടിവാൾ ഉയർത്തിയത്. ബസ് യാത്രക്കാരുമായി പിന്തുടർന്നുവെങ്കിലും ഓട്ടോറിക്ഷയെ പിടികൂടാനായില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈലിൽ പകർത്തി. കൊണ്ടോട്ടി പോലീസ് ഓട്ടോറിക്ഷക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ബസ് ജീവനക്കാർ പറയുന്നതിങ്ങനെ: ‘‘പുളിക്കലിൽ ബസ് നിർത്തിയപ്പോൾ പ്രായമായ സ്ത്രീ ഉൾപ്പെടെ 2 സ്ത്രീകൾ ഇറങ്ങാനുണ്ടായിരുന്നു. അവർ സാവധാനം സമയമെടുത്താണ് ഇറങ്ങിയത്. പെട്ടെന്നു ബസ് മുന്നോട്ടെടുക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഇതിനിടെ, പിറകിൽനിന്ന് ഒരു ഓട്ടോറിക്ഷ ഹോണടിക്കുന്നുണ്ടായിരുന്നു. സ്ത്രീകൾ ഇറങ്ങിയ ശേഷം ബസ്സെടുത്തപ്പോൾ, മുൻപോട്ടു വന്ന ഓട്ടോറിക്ഷ ബസിനു തടസ്സമുണ്ടാക്കുന്ന രീതിയിലാണ് ആദ്യം ഓടിച്ചത്. പിന്നീട് ഓട്ടോയിൽനിന്നു വടിവാൾ പുറത്തേക്കിട്ടു വീശിക്കാണിച്ചു. തലേക്കര മുതൽ കൊളത്തൂർ എയർപോർട്ട് റോഡ് ജംക്‌ഷൻ വരെ ഇതു തുടർന്നു. പിന്നീട് ഓട്ടോറിക്ഷ എയർപോർട്ട് റോഡിലേക്കു പോയി. കൊണ്ടോട്ടിയിൽ എയ്ഡ് പോസ്റ്റിലെത്തി പോലീസിൽ പരാതിപ്പെട്ടാണ് യാത്ര തുടർന്നത്.

Related articles

See all
Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Save your stories

Sign in