Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കള്ളക്കേസുണ്ടാക്കി രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്നു; കേസെടുത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം: പ്രതിപക്ഷ നേതാവ്

കള്ളക്കേസുണ്ടാക്കി രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്നു; കേസെടുത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം: പ്രതിപക്ഷ നേതാവ്
  വയനാട്: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫിനെതിരെ കേസെടുത്തതെന്ന്പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കള്ളക്കേസുണ്ടാക്കി രാഹുൽ ഗാന്ധിയെ വീണ്ടും അപമാനിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എഫ്‌ഐ ആണ് അക്രമം കാണിച്ചത്. അവർക്കെതിരെ കേസെടുക്കാതെ രാഹുൽ ഗാന്ധിയുടെ സ്റ്റാഫിനെതിരെ കേസെടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇത് ബിജെപിയെ തൃപ്തിപ്പെടുത്താനുള്ള നടപടിയാണ്. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ സർക്കാർ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കണ്ണൂർ സർവകലാശാല വി.സിയുടെ നിയമനം തന്നെ നിയമവിരുദ്ധമാണ്. പുനർനിയമനം തെറ്റെന്ന് ഗവർണർ തന്നെ സമ്മതിച്ചിരുന്നു. കേരളത്തിലെ സർവകലാശാലകളിലെ മുഴുവൻ ക്രമരഹിത നിയമനങ്ങളും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വയനാട്ടില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

പ്രതികള്‍ക്ക് നരഹത്യയല്ല, കൊലക്കുറ്റം തന്നെ നല്‍കണം; അട്ടപ്പാടി മധു വധക്കേസില്‍ സുപ്രീം കോ...

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സി.പി.എം; പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കാന്‍ ഇ.ഡിക്ക് അനുമതി

Popular News

2036-ഓടെ കേരളത്തില്‍ 38 ശതമാനം വയോജനങ്ങള്‍; സംരക്ഷണത്തിന് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍:...

Save your stories

Sign in