Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഇ.ശ്രീധരനെ തോല്‍പ്പിക്കാന്‍ ബിജെപി ഉന്നത നേതാവിന്‍റെ ഡീല്‍ : പാർട്ടിയില്‍ പുതിയ വിവാദം

ഇ.ശ്രീധരനെ തോല്‍പ്പിക്കാന്‍ ബിജെപി ഉന്നത നേതാവിന്‍റെ ഡീല്‍ : പാർട്ടിയില്‍ പുതിയ വിവാദം
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.ശ്രീധരനെ തോല്‍പ്പിക്കാന്‍ ഒരു ഉന്നത ബിജെപി നേതാവ് ശ്രമിച്ചിരുന്നവെന്ന് ആരോപണം. തെരഞ്ഞെടുപ്പ് തോല്‍വിയിലും കുഴല്‍പ്പണകേസിലും വഴിമുട്ടി നില്‍ക്കുന്ന ബിജെപിയെ പുതിയ ആരേപണം കൂടുതല്‍ പ്രതിസന്ധിയിലാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ മുൻകൈയെടുത്തു മത്സരിപ്പിച്ച ഇ.ശ്രീധരനെ തോൽപിക്കാനും ബിജെപിയിൽ ഒരു വിഭാഗം ശ്രമിച്ചെന്നാണ് ദേശീയ നേതൃത്വത്തിനു ലഭിച്ച പരാതി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 40,074 വോട്ടോടെ ബിജെപി ചരിത്രത്തിലാദ്യമായി രണ്ടാമതെത്തിയ മണ്ഡലത്തിൽ പുതുതായി 7322 വോട്ടുകൾ കൂടി ബിജെപി ചേർത്തിരുന്നു. ഈ 47,500 വോട്ടുകൾക്കപ്പുറം ഇ. ശ്രീധരന്‍റെ ജനപിന്തുണയിൽ ലഭിക്കേണ്ട വോട്ടുകൾ കൂടി പരിഗണിക്കുമ്പോൾ 60,000 വോട്ടുകൾ ലഭിക്കേണ്ട മണ്ഡലത്തിൽ 50,052 വോട്ടുകളായത് എതിർ സ്ഥാനാർഥിയുമായി ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് നടത്തിയ ഡീൽ ആണെന്നാണ് രഹസ്യ പരാതിയിൽ ആരോപിക്കുന്നത്.  

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in