Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാത്രി യാത്രക്കിടെ പോലീസ് മോശമായി പെരുമാറി : ഗുരുതര ആരോപണവുമായി നടി അർച്ചനാ കവി

രാത്രി യാത്രക്കിടെ പോലീസ് മോശമായി പെരുമാറി : ഗുരുതര ആരോപണവുമായി നടി അർച്ചനാ കവി
രാത്രി യാത്രക്കിടെ കേരള പോലീസില്‍ നിന്ന് മോശമായ അനുഭവമുണ്ടായെന്ന് നടി അർച്ചന കവിയുടെ അരോപണം. കൊച്ചിയില്‍ സ്ത്രീകള്‍ മാത്രമുള്ള രാത്രിയാത്രക്കിടെയാണ് സംഭവം. പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ ആരോപണം. സുഹൃത്തിനും കുടുംബത്തിനുമൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു. ആ സമയത്ത് പോലീസ് തടഞ്ഞുനിര്‍ത്തി. എന്തിനാണ് വീട്ടിലേക്ക് പോകുന്നത് എന്നാണ് പോലീസുകാര്‍ ചോദിച്ചത്. അവര്‍ പരുക്കന്‍ ഭാഷയിലാണ് പെരുമാറിയത്. ഞങ്ങള്‍ക്ക് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. അര്‍ച്ചന കവി വിശദീകരിക്കുന്നു. ചോദ്യം ചെയ്യുന്നതിന് ഞാന്‍ എതിരല്ല. പക്ഷേ അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു.കേരള പോലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളിലാണ് താരം പോസ്റ്റ് പങ്കുവെച്ചത്.  

Related articles

See all
Popular News

കാർഗിലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ അരുൺ രാജിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്ത...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ...

Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Save your stories

Sign in