വര്‍ഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും വോട്ടര്‍മാര്‍ പുച്ഛിച്ചു തള്ളും ; വി.കെ ശ്രീകണ്ഠന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
November 19, 2024
1 min read
•
Updated: May 24, 2026
പാലക്കാട്: വ്യാജ പരസ്യങ്ങളില്‍ വീഴുന്നവരല്ല പാലക്കാട്ടെ വോട്ടര്‍മാരെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. സന്ദീപ് ആര്‍എസ്എസ് പശ്ചാത്തലമുള്ള ആളാണെന്ന് അറിയാത്തവര്‍ ആരാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. വര്‍ഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും വോട്ടര്‍മാര്‍ പുച്ഛിച്ചു തള്ളും. സന്ദീപ് കൊലക്കേസ് പ്രതിയല്ലെന്നും വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.
ഒ. കെ വാസു ഉള്‍പ്പടെ ഉള്ളവര്‍ സിപിഎമ്മിലേക്ക് ചേര്‍ന്നത് ബിജെപിയില്‍ നിന്നാണ്. സിപിഎം തല മറന്ന് എണ്ണ തേയ്ക്കുന്നുവെന്നും ശ്രീകണ്ഠന്‍ കുറ്റപ്പെടുത്തി. സിപിഎമ്മും ബിജെപിയും ഉയര്‍ത്തികൊണ്ട് വന്ന വിവാദങ്ങള്‍ നീര്‍കുമിള പോലെ പൊട്ടിപ്പോയി. വര്‍ഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും പരമ പുച്ഛത്തോടെ തള്ളിക്കളയുന്ന വോട്ടര്‍മാരാണ് പാലക്കാട്ടെയെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10