Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

അനുര മത്തായി ഐ.ഒ.സി (ഇവന്‍റ്‌സ്) ഗ്‌ളോബല്‍ കണ്‍വീനര്‍

അനുര മത്തായി ഐ.ഒ.സി (ഇവന്‍റ്‌സ്) ഗ്‌ളോബല്‍ കണ്‍വീനര്‍
  ദുബായ് : ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക്  എ.ഐ.സി.സി) കീഴിലെ പ്രവാസി കൂട്ടായ്മയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ ( ഐ.ഒ.സി ) ഇവന്‍റ്‌സ് വിഭാഗം ഗ്‌ളോബല്‍ കോഓര്‍ഡിനേറ്ററായി യു.എ.ഇ കേന്ദ്രമായ മലയാളി അനുര മത്തായിയെ നാമനിര്‍ദേശം ചെയ്തു. ഐ.ഒ.സി ചെയര്‍മാന്‍ ഡോക്ടര്‍ സാം പിത്രോദ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഐ.ഒ.സിക്ക് കീഴില്‍ വിവിധ ലോകരാജ്യങ്ങളില്‍ ഇവന്‍റ്സുകള്‍ സംഘടിപ്പിക്കുന്നതിന്‍റെ പൂര്‍ണ ചുമതല ഇനി ഈ യുവ മലയാളിക്ക് കൂടിയാണ്. 2019 ജനുവരിയില്‍ രാഹുല്‍ ഗാന്ധിയുടെ യു.എ.ഇയിലെ ചരിത്ര സന്ദര്‍ശനത്തിന്‍റെ സംഘാടക മികവില്‍ അനുര കഴിവ് പ്രകടിപ്പിച്ചിരുന്നു. എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിയായ ഇദേഹം ദുബായിലെ ഒരു പ്രമുഖ കമ്പനിയില്‍ ഫിനാന്‍സ് ഡയറക്ടറായി ജോലി ചെയ്തു വരുകയാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ രണ്ടുവട്ടം ചെയര്‍മാന്‍ പദവി അലങ്കരിച്ച ഇദേഹം കെ.എസ്.യു നേതാവ് കൂടിയായിരുന്നു.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in