Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം തച്ചുടയ്ക്കൂ’: കെ. സുരേന്ദ്രന്‍റെ പദയാത്രയുടെ ഔദ്യോഗിക ഗാനത്തില്‍ കേന്ദ്രത്തിനെതിരെ വരികള്‍; വെട്ടിലായി ബിജെപി, സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം തച്ചുടയ്ക്കൂ’: കെ. സുരേന്ദ്രന്‍റെ പദയാത്രയുടെ ഔദ്യോഗിക ഗാനത്തില്‍ കേന്ദ്രത്തിനെതിരെ വരികള്‍; വെട്ടിലായി ബിജെപി, സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍
  "അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം തച്ചുടയ്ക്കൂ കൂട്ടരേ..." ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ കേരള പദയാത്രയുടെ ഗാനത്തിന്‍റെ വരിയില്‍ വെട്ടിലായി ബിജെപി. കേന്ദ്രത്തെ അഴിമതിക്കാരാണെന്ന് ബിജെപി തന്നെ പറയുന്ന ഗാനം സാമൂഹ്യമാധ്യങ്ങളില്‍ വൈറലായി. ആദ്യമായാണ് സുരേന്ദ്രൻ ഒരു സത്യം പറയുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസവും ഉയർന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ നടത്തുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ അമളിയെച്ചൊല്ലി പൊല്ലാപ്പിലായി ബി ജെ പി. "അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടയ്ക്കാൻ അണിനിരക്കൂ കൂട്ടരേ,'' എന്ന വരിയാണ് ബിജെപിക്ക് തിരിച്ചടിയായിരിക്കുന്നത്.  ഇടതു സർക്കാരിന്‍റെ ജന വഞ്ചനയെ കുറ്റപ്പെടുത്തിയ വരികൾക്കുശേഷമാണ് കേന്ദ്രസർക്കാരിനെതിരായ വിമർശം. പദയാത്രയുടെ തുടക്കത്തില്‍ ഇത്തരം അഴിമതിക്കാരെ തുടച്ചുനീക്കാൻ താമരയ്ക്ക് കൊടി പിടിക്കാനും ആഹ്വാനം ചെയ്യുന്ന ഗാനം, പദയാത്ര തത്സമയം നൽകുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നത്. പാട്ടിൽ ബിജെപിക്കു പിണഞ്ഞ അമളി സാമൂഹ്യമാധ്യമങ്ങളിൽ വൻ ട്രോളിനാണ് വഴിയൊരുക്കിയിരിക്കുന്നത്.

Related articles

See all
Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Save your stories

Sign in