ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജന്മദിനത്തില്‍ ആദരവ് അര്‍പ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എക്കാലത്തും മാര്‍ഗ്ഗദര്‍ശകമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മന്‍മോഹന്‍ സിംഗ് നല്‍കിയ സംഭാവനകളെ രാഹുല്‍ ഗാന്ധി പ്രത്യേകം പരാമര്‍ശിച്ചു. 'ഇന്ത്യന്‍ രാഷ്ട്ര നിര്‍മ്മാണത്തിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ കൂറ്, പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടിയുള്ള ധീരമായ തീരുമാനങ്ങള്‍, ശക്തമായ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം നല്‍കിയ ചരിത്രപരമായ സംഭാവനകള്‍ എന്നിവ നമ്മെ തുടര്‍ന്നും നയിക്കും,' രാഹുല്‍ ഗാന്ധി പോസ്റ്റില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ലാളിത്യം, വിനയം, സത്യസന്ധത എന്നിവ നമുക്കെല്ലാവര്‍ക്കും പ്രചോദനമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.