പരസ്യം കൊടുത്തത് സിപിഎമ്മാണെങ്കിലും അതിന് പണം കൊടുത്തത് ബിജെപി ; സന്ദീപ് വാര്യര്‍
Jaihind TV News Report
Jaihind TV Web Desk
November 19, 2024
1 min read
•
Updated: May 23, 2026
പാലക്കാട്: നിശബ്ദ പ്രചാരണത്തിന് സിപിഎം തെരഞ്ഞെടുത്ത രീതി കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകളെ തകര്‍ക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
വിഷം വമിപ്പിക്കുന്നതായിട്ടുള്ളൊരു രീതിയാണിത്. വടകരയില്‍ സ്വീകരിച്ചിട്ടുള്ള കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമോ അല്ലെങ്കില്‍ അതിലും ഗുരുതരമായിട്ടുള്ളതോ ആയ പ്രചാരണ രീതിയാണിത്. പരസ്യം കൊടുത്തത് സിപിഎമ്മാണെങ്കിലും അതിന് പണം കൊടുത്തത് ബിജെപിയാണെന്നും സന്ദീപ് പറഞ്ഞു.
അതെസമയം വിഷമം ഉണ്ടാകേണ്ടത് ബിജെപിക്കാണ്. അവിടുന്നല്ലെ ഞാന്‍ പോന്നത്. പാലക്കാട്ടെ കാര്യത്തില്‍ സിപിഎം എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെച്ച് വര്‍ഗീയമായിട്ടുള്ള വിഭജനം ലക്ഷ്യമിട്ടുള്ളതാണ് ഈ പരസ്യം. ഇത്തരം പ്രചാരണങ്ങളെ പാലക്കാട്ടെ ജനത തിരിച്ചറിയുമെന്നും അദ്ദേഹം പ്രതികരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10