Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തിന്‍റെ റെയിൽവേ വിഹിതം വർദ്ധിപ്പിക്കണമെന്ന് അടൂർ പ്രകാശ്

കേരളത്തിന്‍റെ റെയിൽവേ വിഹിതം വർദ്ധിപ്പിക്കണമെന്ന് അടൂർ പ്രകാശ്
ന്യൂ ഡൽഹി : കേരളത്തിന്‍റെ റെയിൽവേ വിഹിതം വർദ്ധിപ്പിക്കണമെന്ന് അടൂർ പ്രകാശ് എം പി. റെയിൽവേയുടെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒപ്പം അനിശ്ചിതാവസ്ഥയിലായ ശബരി റെയിൽവേ പദ്ധതി പൂർത്തിയാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. കഴിഞ്ഞ 10 വർഷമായി ഈ പദ്ധതിയുടെ കാര്യത്തിൽ റെയിൽവേയ്ക്ക് തികഞ്ഞ അവഗണനയാണ്. കൂടാതെ നേമം ടെർമിനലിന്റെ വികസനം അംഗീകരിച്ച പദ്ധതിരേഖ അനുസരിച്ച് എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്റ്റേഷനുകളുടെ വികസനം വളരെ മന്ദഗതിയിൽ തുടരുന്നതിനാൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വർക്കല ചിറയിൻകീഴ് സ്റ്റേഷനുകളുടെ വികസന പ്രവർത്തനം വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും അടൂർ പ്രകാശ് ലോകസഭയിൽ ആവശ്യപ്പെട്ടു. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിന് കീഴിൽ 16 ലെവൽ ക്രോസുകൾ ഉള്ളതിൽ എട്ടിടത്ത് റെയിൽവേ മേൽപ്പാലങ്ങൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ചിറയിൻകീഴ് മേൽപ്പാലത്തിന്റെ മാത്രമാണ് പണി തുടങ്ങിയിട്ടുള്ളത്. ഇവിടെത്തന്നെ മേൽപ്പാലത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. അനുവദിച്ച മേൽപ്പാലങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ബാക്കിയുള്ള 7 ലെവൽ ക്രോസുകളിൽ മേൽപ്പാലങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് ആവശ്യപ്പെട്ടു.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in