അഡ്മിന്റെ മനസ് കോൺഗ്രസിനൊപ്പം; പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജില്‍ രാഹുലിൻ്റെ വീഡിയോ വന്നത് അപ്‌ലോഡ് ചെയ്തത് കൊണ്ട്

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന സംഭവം ഹാക്കിങ്ങ് അല്ലെന്ന് കണ്ടെത്തൽ. വീഡിയോ അപ്ലോഡ് ചെയ്തത് തന്നെയാണ് എന്ന നിഗമനത്തിലാണ് ഇപ്പോൾ സിപിഎം ജില്ലാ നേതൃത്വം. അഡ്മിന്‍മാരില്‍ ഒരാളാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സിപിഎം ഔദ്യോഗിക പേജില്‍ ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെ രാഹുലിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 63,000ത്തോളം ഫോളോവേഴ്സുള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വീഡിയോ നീക്കം ചെയ്തു. വിഷയത്തില്‍ എസ്പിക്ക് പരാതി കൈമാറിയതായാണ് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചത്. എന്നാല്‍ രേഖമൂലം പരാതി ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.
വീഡിയോ വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതികരിച്ചത്. എന്നാല്‍ പത്തനംതിട്ടയിലും പാലക്കാടും സിപിഎം പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.