Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചിരിയുടെ 'ലാഫിങ് വില്ല'യില്‍ ഇനി കണ്ണീര്‍മഴ; നടന്‍ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

ചിരിയുടെ 'ലാഫിങ് വില്ല'യില്‍ ഇനി കണ്ണീര്‍മഴ; നടന്‍ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

കൊച്ചി: മലയാളികളെ ഒരേപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭ സലിം കുമാറിന് കേരളം കണ്ണീരോടെ വിടചൊല്ലി. നിറഞ്ഞ കണ്ണുകളുമായി തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി, അദ്ദേഹത്തിന്റെ പറവൂരിലെ വസതിയായ 'ലാഫിങ് വില്ല'യില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സലിം കുമാറിന്റെ വ്യക്തിപരമായ ആഗ്രഹപ്രകാരം പൂര്‍ണ്ണമായും മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയാണ് സംസ്‌കാര കര്‍മ്മങ്ങള്‍ നടത്തിയത്. മക്കളായ ചന്തുവും ആരോമലുമാണ് ചിതയ്ക്ക് തീകൊളുത്തിയത്.

അത്യന്തം വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ലാഫിങ് വില്ല സാക്ഷിയായത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ അടക്കമുള്ള രാഷ്ട്രീയ-സിനിമ രംഗത്തെ പ്രമുഖരും പ്രിയതാരത്തെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി. രാവിലെ എട്ടുമണിയോടെ അമൃത ആശുപത്രിയില്‍ നിന്നും സലിം കുമാറിന്റെ ഭൗതികശരീരം പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചിരുന്നു. പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട് ഒന്നടങ്കം പറവൂരിലേക്ക് എത്തുന്ന കാഴ്ചയാണ് ദൃശ്യമായത്. ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ഒടുവില്‍, കോണ്‍ഗ്രസ് പതാക പുതപ്പിച്ചാണ് മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സിലേക്ക് കയറ്റിയത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടന്‍ ജയറാം, രമേശ് പിഷാരടി, നവ്യ നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രിയ സുഹൃത്തിനെ അനുസ്മരിച്ചു. തീരാത്ത സങ്കടമാണ് സലിം കുമാറിന്റെ വിയോഗമെന്ന് മമ്മൂട്ടി കുറിച്ചപ്പോള്‍, സിനിമയ്ക്കകത്തും പുറത്തും തനിക്ക് ലഭിച്ച നല്ലൊരു സുഹൃത്തായിരുന്നു അദ്ദേഹമെന്ന് മോഹന്‍ലാല്‍ ഓര്‍ത്തെടുത്തു. നഷ്ടപ്പെട്ടത് വെറുമൊരു ചലച്ചിത്ര താരത്തെ മാത്രമല്ല, സ്വന്തം കൂടപ്പിറപ്പിനെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അനുസ്മരിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു.

1969 ഒക്ടോബര്‍ 10-ന് എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായാണ് സലിം കുമാറിന്റെ ജനനം. ചിരിയുടെ വലിയൊരു സാമ്രാജ്യം ബാക്കിവെച്ചാണ് മലയാളത്തിന്റെ പ്രിയ താരം ഇപ്പോള്‍ യാത്രയായിരിക്കുന്നത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി നാളെ അവതരിപ്പിക്കും

Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

Popular News

ഇടുക്കിയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Save your stories

Sign in