Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Pathanamthitta| വൈദ്യുതി പോസ്റ്റ് വീണ് അപകടം: ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലില്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Pathanamthitta|  വൈദ്യുതി പോസ്റ്റ് വീണ് അപകടം: ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലില്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പത്തനംതിട്ട: അഴൂരില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണ് അപകടം. ബസ് ഡ്രൈവര്‍ അനീഷിന്റെ അവസരോചിത ഇടപെടലില്‍ യാത്രക്കാര്‍ വൈദ്യുതാഘാതമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 11:30-ഓടെ പ്രക്കാനം ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന 'മുരഹര' എന്ന സ്വകാര്യ ബസ്സിന് മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണത്. അപകടത്തില്‍ ബസ്സിന്റെ ഗ്ലാസുകളും മറ്റും തകര്‍ന്നു. അപകടം നടന്നയുടന്‍, ബസ്സിന് പുറത്ത് വൈദ്യുതി ലൈനുകള്‍ പൊട്ടിക്കിടന്നിരുന്നത് ഡ്രൈവര്‍ അനീഷ് ശ്രദ്ധിച്ചു. വൈദ്യുതി ലൈനുകള്‍ ശരീരത്തില്‍ സ്പര്‍ശിക്കാനുള്ള സാധ്യത മനസ്സിലാക്കിയ അനീഷ് യാത്രക്കാരോട് ബസ്സില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ഉച്ചത്തില്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്് പത്തനംതിട്ടയില്‍ നിന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട് വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് യാത്രക്കാരെ സുരക്ഷിതമായി ബസ്സില്‍നിന്ന് പുറത്തിറക്കിയത്. വൈദ്യുതത്തൂണിന്റെ സ്റ്റേ വയറുകള്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ പ്രതിസന്ധി ഘട്ടത്തില്‍ അനീഷ് കാണിച്ച ധീരതയും സമയോചിതമായ തീരുമാനവുമാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.

Related articles

See all
Popular News

പ്രായപൂർത്തിയാകാത്ത മകന് കാറും ബൈക്കും ഓടിക്കാൻ നൽകി, ഇൻസ്റ്റഗ്രാമിൽ റീൽസ്; അമ്മയ്ക്കെതിരെ...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Save your stories

Sign in