സാസംഗ് 'ഗാലക്‌സി അൺപാക്ക്ഡ്' തീയതി പ്രഖ്യാപിച്ചു; വരാനിരിക്കുന്നത് ഫോൾഡബിൾ ഫോണുകളുടെ എഐ പ്രപഞ്ചം
വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന സൂചനയോടെ സ്മാർട്ട്ഫോൺ വിപണിയിലെ കരുത്തരായ സാംസംഗ് ഗാലക്‌സി ഫോൾഡബിൾ ഫോണുകളുടെ രാജ്യാന്തര ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 22 ന് ലണ്ടനിൽ വച്ചാണ് സാംസംഗിന്റെ മെഗാ ഇവന്റായ 'ഗാലക്‌സി അൺപാക്ക്ഡ്' തീരുമാനിച്ചിരിക്കുന്നത്.
ലോഞ്ചിന് മുന്നോടിയായി ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ പ്രീ റിസർവേഷൻ ഔദ്യോഗികമായി ആരംഭിച്ചു. പുതിയ സീരീസിലെ ഫോണുകൾ കൂടുതൽ നേർത്തതും, ഭാരം കുറഞ്ഞതും അതേസമയം കൂടുതൽ ദൃഢതയുള്ളതുമായിരിക്കും എന്നാണ് സാംസംഗിന്റെ അവകാശവാദം. എഐ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള മാറ്റങ്ങളോടെയാണ് പുതിയ സീരീസ് അവതരിപ്പിക്കുന്നത്.
ഇന്ത്യൻ സമയം വൈകുന്നേരം 6.30 നാണ് സാംസങ്ങിന്റെ മെഗാ ഇവന്റായ 'ഗാലക്‌സി അൺപാക്ക്ഡ്' ചടങ്ങുകൾ ആരംഭിക്കുക. ലണ്ടനിൽ നടക്കുന്ന ലോഞ്ചിംഗ് പരിപാടി സാംസംഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും തത്സമയം കാണാം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.