Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തില്‍ 80% കമ്മീഷന്‍ സർക്കാർ; എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല: രമേശ് ചെന്നിത്തല

കേരളത്തില്‍ 80% കമ്മീഷന്‍ സർക്കാർ; എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല: രമേശ് ചെന്നിത്തല
  തൃശൂർ: കർണാടകയിൽ 40 ശതമാനം കമ്മീഷൻ സർക്കാരായിരുന്നുവെങ്കിൽ കേരളത്തിൽ 80 ശതമാനം കമ്മീഷൻ സർക്കാരാണ് ഭരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എഐ ക്യാമറ അഴിമതിയിൽ വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് വന്ന ശേഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡിലെ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പൊതുയോഗത്തിൽ മുഖ്യമന്ത്രി ചില പരാമർശങ്ങൾ നടത്തി. അതു കേട്ടപ്പോൾ കരാറുകാരുടെയും ഉപ കരാറുകാരുടെയും കമ്മീഷൻ ഏജന്‍റാണോ മുഖ്യമന്ത്രി എന്നു തോന്നിയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. കെൽട്രോണിനെ മുൻ നിർത്തിയുള്ള വൻ അഴിമതിയാണ് നടന്നത്. മുൻകൂട്ടിയുള്ള തിരക്കഥയനുസരിച്ചാണ് എസ്ആർഐടിക്ക് (SRIT) കരാർ നൽകിയത്. എസ്ആർഐടിയുടെ വക്കീൽ നോട്ടീസ് നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുത്തൽ രേഖ അവതരിപ്പിച്ച എം.വി ഗോവിന്ദൻ തന്നെ അഴിമതിയെ ന്യായീകരിക്കുകയാണ്. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് വൈകുന്നതിന് പിന്നിൽ കള്ളക്കളിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കർണാടകയിൽ നാൽപത് ശതമാനം കമ്മീഷനാണെങ്കിൽ കേരളത്തിൽ 80 ശതമാനമാണ്. കർണാടക വിജയത്തിന്‍റെ സന്ദേശം കേരളത്തിലെ നേതൃത്വം ഉൾക്കൊള്ളുമെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Related articles

See all
Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ, മദ്‌റസകൾക്ക് അവധി

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Save your stories

Sign in