Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീണ്ടും ഉയർന്ന് ടിപിആർ, 17.63 % ; 30,196 പേര്‍ക്ക് രോഗം ; 181 മരണം

വീണ്ടും ഉയർന്ന് ടിപിആർ, 17.63 % ; 30,196 പേര്‍ക്ക് രോഗം ; 181 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ 692 എണ്ണം നഗര പ്രദേശങ്ങളിലും 3416 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,001 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 190 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,617 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1259 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,579 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1646, കൊല്ലം 2077, പത്തനംതിട്ട 1191, ആലപ്പുഴ 1966, കോട്ടയം 2198, ഇടുക്കി 907, എറണാകുളം 2648, തൃശൂര്‍ 2698, പാലക്കാട് 2267, മലപ്പുറം 3019, കോഴിക്കോട് 3265, വയനാട് 1222, കണ്ണൂര്‍ 2003, കാസര്‍ഗോഡ് 472 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,39,480 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,21,456 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,08,228 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,75,411 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,817 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2587 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

Related articles

See all
Popular News

റോഡ് അപകട മരണങ്ങൾ കുറയ്ക്കുക ലക്ഷ്യം: കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപനം നവംബർ...

Popular News

സിപിഎം-സിപിഐ തർക്കം പുകയുന്നു: മാസങ്ങൾക്ക് ശേഷം എൽ.ഡി.എഫ് യോഗം തിരുവനന്തപുരത്ത്

Popular News

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആസൂത്രണ ബോർഡ് പ്രഥമ യോഗം ഇന്ന്

Popular News

ചേരാനെല്ലൂർ കേസ്: ജഡ്ജിക്കെതിരായ തെളിവുനശിപ്പിക്കൽ ആരോപണത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി മക...

Save your stories

Sign in