Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

ദുബായില്‍ ഒരേ ദിവസം 18 സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു; സിനിമ സൗജന്യമായി കാണാം!

ദുബായില്‍ ഒരേ ദിവസം 18 സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു; സിനിമ സൗജന്യമായി കാണാം!
ദുബായ്: സെപ്റ്റംബര്‍ 28 ന് ബുധനാഴ്ച ദുബായില്‍ ഒരേസമയം പതിനെട്ട് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ഈ പതിനെട്ട് തിയേറ്ററുകളിലും ഉദ്ഘാടന ദിവസം ഏത് സിനിമയും സൗജന്യമായി കാണാമെന്നതാണ് പ്രത്യേകത. ഗള്‍ഫ് മേഖലയിലെ പ്രമുഖ സിനിമാ വിതരണ കമ്പനിയായ പാര്‍സ് ഫിലിംസിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ സിനിമാസിലാണ് ഈ ഉദ്ഘാടന ദിന ഓഫര്‍. ദുബായ് ദെയ്‌റ അല്‍ ഗുറൈര്‍ സെന്‍റര്‍ എന്ന ഷോപ്പിംഗ് മാളിനുള്ളിലെ സിനിമാ തിയേറ്ററുകള്‍ സ്റ്റാര്‍ സിനിമാസ് വാങ്ങിയതോടെയാണിത്. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന റീല്‍ സിനിമാസ് ആണ് സ്റ്റാര്‍ സിനിമാസ് സ്വന്തമാക്കിയതെന്ന് പാര്‍സ് ഫിലിംസ് ഉടമ അഹമ്മദ് ഗൊല്‍ചിന്‍ പറഞ്ഞു. ബുധനാഴ്ച രാത്രി ഏഴര മുതല്‍ തിരഞ്ഞെടുത്ത സിനിമകള്‍ ആരാധകര്‍ക്ക് സൗജന്യമായി കാണാം. പഴയതും പുതിയതുമായ 14 വിവിധ ഭാഷാ സിനിമകളാണ് ഇതിനായി പ്രദര്‍ശിപ്പിക്കുക. മലയാളത്തില്‍ നിന്ന് മോഹലാലിന്‍റെ ലൂസിഫറും വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടും പ്രദര്‍ശിപ്പിക്കും.  

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in