താലിബാന്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു; വിട്ടയച്ചത് ചോദ്യം ചെയ്തതിന് ശേഷം
Jaihind TV News Report
Jaihind TV Web Desk
August 21, 2021
1 min read
•
Updated: June 04, 2026
കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചതായി റിപ്പോർട്ട്. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിട്ടയച്ചെന്നും ഇവര്‍ കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നുമാണ് ലഭിക്കുന്ന വിവരം.
രാവിലെ വിമാനത്താവളത്തിന്‍റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ ഇന്ത്യക്കാരെ താലിബാന്‍ ട്രക്കുകളില്‍ പുറത്തേക്ക് കൊണ്ടുപോയിരുന്നു. രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 150 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവെച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ 85 ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് വ്യോമസേനാ വിമാനത്തില്‍ തജിക്കിസ്ഥാനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യക്കാരെ തടഞ്ഞുവെച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
താലിബാന്‍ അഫ്ഗാന്‍ പിടിച്ചതിന് പിന്നാലെ എല്ലാ എംബസി ഉദ്യോഗസ്ഥരേയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ആയിരത്തോളം ഇന്ത്യക്കാര്‍ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇവരില്‍ പലരും എംബസികളില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കണ്ടെത്തുക ദുഷ്‌കരമാണെന്നും അധികൃതര്‍ പറയുന്നു. വ്യോമസേനയുടെ നേതൃത്വത്തില്‍ ഒരു വിമാനം കൂടി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി എത്തുന്നുണ്ട്. കാബൂള്‍ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10