Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ബ്രിക്സ് വിരുന്നിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം, ഇന്ത്യയിൽ 80% നോൺ-വെജ്’; രാഹുൽ ഗാന്ധി

ബ്രിക്സ് വിരുന്നിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം, ഇന്ത്യയിൽ 80% നോൺ-വെജ്’; രാഹുൽ ഗാന്ധി

ന്യൂ ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ രാഷ്ട്രത്തലവൻമാർക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ മാംസാഹാരം ഒഴിവാക്കിയതിനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യക്കാരിൽ ഭൂരിഭാഗവും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ കുറിപ്പ്.

ഇന്ത്യക്കാരിൽ 80 ശതമാനം പേരും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നും ഇന്ത്യൻ നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ ഏറെ രുചികരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ സഹോദരി ഉണ്ടാക്കുന്ന ചോലെ ബട്ടൂരെ ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തലവൻമാർക്കായി ഒരുക്കിയ അത്താഴവിരുന്നിൽ ഇന്ത്യയുടെ പരമ്പരാഗത രുചികൾക്കും പോഷകസമൃദ്ധമായ ചെറുധാന്യ വിഭവങ്ങൾക്കുമായിരുന്നു പ്രാധാന്യം. മെനുവിൽ മാംസാഹാരം പൂർണമായും ഒഴിവാക്കിയിരുന്നു.

ഖാണ്ട്വി, പനീർ ലബാബ്ദാർ, മില്ലറ്റ് പുലാവ്, ജിലേബി തുടങ്ങിയ ഇന്ത്യൻ വിഭവങ്ങളാണ് അത്താഴവിരുന്നിൽ ഉൾപ്പെടുത്തിയിരുന്നത്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും കേന്ദ്രമന്ത്രിമാർക്കും ഉൾപ്പെടെ നിരവധി പ്രമുഖർക്കും വിരുന്നിലേക്ക് ക്ഷണമുണ്ടായിരുന്നു.

അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അത്താഴവിരുന്നിൽ പങ്കെടുത്തില്ല. ശനിയാഴ്ച ഭാരത് മണ്ഡപത്തിൽ ബ്രിക്സ് നേതാക്കൾക്കായി സംഘടിപ്പിച്ച വിരുന്നിൽ ഷി ജിൻപിങ് വിട്ടുനിന്നതായി വാർത്താ ഏജൻസിയായ പിടിഐ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. എന്നാൽ അദ്ദേഹം വിരുന്നിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ല.


Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Popular News

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; ഒപ്റ്റോജനറ്റിക്സ് കണ്ടെത്തലിന് മൂന്ന് ശാസ്ത്രജ്ഞർക്ക് പു...

Popular News

ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ നിയമവിരുദ്ധമെങ്കിൽ റദ്ദാക്കും: കമ്മീഷനും കേന്ദ്രത...

Save your stories

Sign in