Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്ത് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 137 വിദ്യാർത്ഥികൾ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്ത് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 137 വിദ്യാർത്ഥികൾ
ന്യൂ ഡൽഹി : കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, എൻ ഐ ടി, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയവയിൽ 137 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാർ പാർലമെന്റിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കെ സുധാകരൻ,ബെന്നി ബഹനാൻ,തുടങ്ങിയവരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അക്കാദമിക സമ്മർദ്ദം, കുടുംബ കാരണങ്ങൾ, വ്യക്തിപരമായ കാരണങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, സാമ്പത്തിക ക്ലേശങ്ങൾ, വിദ്യാർത്ഥികൾ തമ്മിലുള്ള വ്യക്തിപരമായ വഴക്കുകൾ തുടങ്ങിയവയാണ് ആത്മഹത്യയ്ക്ക് കാരണമായിട്ടുള്ളതെന്നാണ് മന്ത്രാലയം നൽകിയ മറുപടിയിൽ പറയുന്നത്. ക്യാമ്പസുകളിലെ ഓരോ ആത്മഹത്യ സംഭവത്തിനും സർക്കാർ ഏറ്റവും ഉയർന്ന പ്രാധാന്യം നൽകുന്നുണ്ടെന്നും വിദ്യാർത്ഥികളിലെ ആത്മഹത്യ പ്രവണത കുറയ്ക്കുന്നതിന് സമ്മർദ്ദവും വൈകാരിക ക്രമീകരണങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള കൗൺസിലിംഗ് സംവിധാനങ്ങൾ നടത്തിവരുന്നതായും ചോദ്യത്തിന് നൽകിയ മറുപടിയിൽ പറയുന്നു.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in