Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സഭാ സുന്നഹദോസിൽ കുറ്റാരോപിതരായ വൈദികർക്കെതിരെ നടപടിയില്ല

സഭാ സുന്നഹദോസിൽ കുറ്റാരോപിതരായ വൈദികർക്കെതിരെ നടപടിയില്ല
ഓർത്തഡോക്‌സ് വൈദികർക്കെതിരെ സഭാ സുന്നഹദോസിൽ നടപടിയുണ്ടായില്ല. കുറ്റാരോപിതർക്കെതിരെ നടപടികൾ തീരുമാനിക്കാൻ ഭദ്രാസനങ്ങളെ യോഗം ചുമതലപ്പെടുത്തി. വൈദികർക്ക് എതിരായ പരാതി നൽകുന്നതിനായി ധാർമിക ഉപദേശക സമിതി രൂപീകരിക്കാനും സുന്നഹദോസിൽ തീരുമാനമായി. ലൈംഗിക പീഡനക്കേസിൽ പ്രതികളായ വൈദികർക്കെതിരെ സുന്നഹദോസ് നടപടി സ്വീകരിക്കുമെന്നായിരുന്നു സൂചന. എന്നാൽ ശിക്ഷണ നടപടികൾ ഭദ്രാസനങ്ങൾക്ക് വിട്ട് നാലുദിവസം നീണ്ട യോഗം അവസാനിപ്പിക്കുകയായിരുന്നു. വൈദീകരുടെമേൽ ഭദ്രാസന മെത്രാപ്പോലീത്താമാർ കൈക്കൊണ്ട നടപടികൾ യോഗം അംഗീകരിച്ചു. അന്വേഷണ കമ്മീഷനുകളുടെ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കി ഉചിതമായ ശിക്ഷാനടപടി സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ട് കാതോലിക്കാ ബാവക്ക് സമർപ്പിക്കണം. വൈദികർക്കും സഭാസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും പെരുമാറ്റ മാർഗ്ഗരേഖ പുതുക്കും. വൈദിക സ്ഥാനികളെയും സഭാ ശുശ്രൂഷകരെയും സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതിനായി ധാർമ്മിക ഉപദേശക സമിതിയെ നിയമിക്കാനും സുന്നഹദോസ് തീരുമാനിച്ചു. കോടതി വിധി വരുന്നതുവരെ വൈദികർക്കെതിരെ ശിക്ഷണ നടപടി പാടില്ലെന്ന് അഭിപ്രായം സഭയിൽ ഒരു വിഭാഗം ഉയർത്തി. വൈദികർക്ക് എതിരെ നടപടി വൈകുമെന്ന വ്യക്തമായ സൂചനയാണ് സുന്നഹദോസ് നൽകുന്നത്. https://www.youtube.com/watch?v=2BM_etlT79s

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Latest News

'ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ ചൂഷണവും പീഡനവും സഹിക്കവയ്യാതെ' - പെണ്‍കുട്ട...

Save your stories

Sign in