‘രക്ഷാപ്രവർത്തനം’ ഇപ്പോൾ സ്വന്തം പാർട്ടിക്കാർക്കെതിരെ പ്രയോഗിച്ച് തുടങ്ങി; ഒരുകൂട്ടം ക്രിമിനലുകളാണ് നവകേരള സദസിനെ നിയന്ത്രിക്കുന്നതെന്ന് വി.ഡി.സതീശന്‍
Jaihind TV News Report
Jaihind TV Web Desk
December 09, 2023
1 min read
•
Updated: June 04, 2026
കൊച്ചി: നവകേരള സദസിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നവകേരള സദസ് ക്രിമിനലുകളുടെ സംഗമമെന്ന് വി.ഡി സതീശൻ. മുമ്പ് പല തവണ പ്രതിഷേധിച്ച പ്രതിപക്ഷ പാർട്ടിയിലെ പ്രവർത്തകർക്കെതിരെ ആക്രമണമുണ്ടായി. അന്നെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ 'രക്ഷാപ്രവർത്തനം' ഇപ്പോൾ സ്വന്തം പാർട്ടിക്കാർക്കെതിരെ പോലും പ്രയോഗിച്ച് തുടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയും ഭരണ സംവിധാനവും പാലൂട്ടി വളർത്തുന്ന ക്രിമിനലുകൾ ഏറ്റവും ഒടുവിൽ അവരെ തന്നെ തിരിഞ്ഞു കൊത്തുവാൻ തുടങ്ങിയിരിക്കുന്നുവെന്നും വി.ഡി.സതീശന്‍. സ്വന്തം പാർട്ടിക്കാരെ പോലും തിരിച്ചറിയാൻ പറ്റാത്ത തരത്തിലുള്ള മനസ്ഥിതിയാണ് നവ കേരള സദസിന് എത്തുന്നവർക്കുളളത്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പാർട്ടിക്കാർ എന്ന വ്യാജേനെ ഒരുകൂട്ടം ക്രിമിനലുകളാണ് ഈ സദസിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10