Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പ്രളയക്കെടുതി; സര്‍വകക്ഷിയോഗം ചേര്‍ന്നു

പ്രളയക്കെടുതി; സര്‍വകക്ഷിയോഗം ചേര്‍ന്നു
  സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ സർക്കാരിന് ഏകോപനത്തിലും മുന്നോരുക്കത്തിലും വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുനഃരധിവാസത്തിലും പുനർനിർമാണത്തിലും വീഴ്ച ആവർത്തിക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ പറഞ്ഞു. പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി കേന്ദ്രത്തോട് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെടണം. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയെ കാണാൻ സർവകക്ഷി സംഘത്തെ അയക്കണം. നഷ്ട്ട പരിഹാരം സമയബന്ധിതമായി നടപ്പിലാക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലെ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കണമെന്നും സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന് ഏകോപനത്തിലും മുന്നോരുക്കത്തിലും വീഴ്ച പറ്റിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വീട് നഷ്ട്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപ അപര്യാപ്തമാണ്. വിദഗ്ദ സംഘത്തിന് രൂപം നല്‍കി വീടുകൾ നിർമിച്ചുനൽകണമെന്നും പുനരധിവാസത്തിലും പുനർനിർമാണത്തിലും വീഴ്ച ആവർത്തിക്കരുതെന്നും എം.എം ഹസൻ ചൂണ്ടിക്കാട്ടി. അതേ സമയം കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തയാറാകണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയും വ്യക്തമാക്കി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in