Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ട്രോളിംഗ് നിരോധനം കഴിഞ്ഞു; ചാകര കാത്ത് കടപ്പുറം

ട്രോളിംഗ് നിരോധനം കഴിഞ്ഞു; ചാകര കാത്ത് കടപ്പുറം
ഇന്നലെ അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിച്ചു. ഇതോടെ അറ്റകുറ്റ പണികള്‍ക്കായി കയറ്റി ഇട്ടിരുന്ന മത്സ്യ ബന്ധന ബോട്ടുകള്‍ വീണ്ടും കടലില്‍ ഇറങ്ങിത്തുടങ്ങി. കഴിഞ്ഞ 52 ദിവസത്തിന് ശേഷം ചെമ്മീന്‍ ചാകരയും പ്രതീക്ഷിച്ചാണ് ബോട്ടുകള്‍ കടലില്‍ ഇറക്കിയിരിക്കുന്നത്. സാധാരണ ട്രോളിംഗ് നിരോധനത്തിന് ശേഷം ബോട്ടുകള്‍ കടലില്‍ ഇറക്കുമ്പോള്‍ ചെമ്മീന്‍ ചാകര ലഭിക്കാറുള്ളതാണ് പതിവ്. സംസ്ഥാനത്ത് 3000ലേറെ മത്സ്യബന്ധന ബോട്ടുകളാണുള്ളത്. ഇതില്‍ പലതും  അര്‍ധ രാത്രി തന്നെ കടലില്‍ ഇറക്കി കഴിഞ്ഞു. https://www.youtube.com/watch?v=huEZUqDltjM അതേ സമയം മഴ ശക്തമായതോടെ കടല്‍ക്ഷോഭത്തിന്റെ ശക്തി കൂടിയിരിക്കുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് മത്സ്യതൊഴിലാളികൾ. വലിയ യന്ത്രബോട്ടുകള്‍ കടലില്‍ ഇറങ്ങി ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് മീന്‍പിടിത്തം നടത്തുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് തിരിച്ചടിയാണ്. യന്ത്ര ബോട്ടുകള്‍ കടലില്‍ ഇറങ്ങാത്ത ഒന്നരമാസക്കാലം ഇവര്‍ക്ക് കൂടുതല്‍ മീനുകള്‍ കിട്ടിയിരുന്നു. എന്തായാലും വരും ദിവസങ്ങളില്‍ കടപ്പുറത്തിന് ഉത്സവമായ ചാകരക്കാലത്തിനായി കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Latest News

'ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ ചൂഷണവും പീഡനവും സഹിക്കവയ്യാതെ' - പെണ്‍കുട്ട...

Save your stories

Sign in