Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജൂലൈ നാല് മുതല്‍ ഓട്ടോ-ടാക്സി പണിമുടക്ക്

ജൂലൈ നാല് മുതല്‍ ഓട്ടോ-ടാക്സി പണിമുടക്ക്
സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോർ വാഹന തൊഴിലാളികൾ ജൂലൈ 4 മുതൽ പണിമുടക്കും. ഓട്ടോ-ടാക്‌സി നിരക്കുകൾ ശാസ്ത്രീയവും കാലോചിതവുമായി പുനർനിർണയിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നത്. ടാക്‌സി കാറുകൾക്ക് 15 വർഷത്തേക്ക് അഡ്വാൻസ് ടാക്‌സ് അടക്കണമെന്ന തീരുമാനം പിൻവലിക്കുക, വർധിപ്പിച്ച ആർ.ടി ഓഫിസ് ഫീസുകൾ ഒഴിവാക്കുക, ഓട്ടോ ഫെയർ മീറ്റർ സീലിംഗിന് ഒരുദിവസം വൈകിയാൽ 2000 രൂപ പിഴയീടാക്കുന്ന നടപടി പിൻവലിക്കുക, മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിൽ മുഴുവൻ തൊഴിലാളികളെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. ജൂലൈ മൂന്നിന് അർധരാത്രി പണിമുടക്ക് ആരംഭിക്കും. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു, ടി.യു.സി.ഐ, കെ.ടി.യു.സി, ജനത ടി.യു, യു.ടി.യു.സി തുടങ്ങിയ സംഘടനകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in