തട്ടം വിവാദത്തില്‍ അനില്‍കുമാറിനെ തളളി എംവി ഗോവിന്ദന്‍

Jaihind Webdesk
Tuesday, October 3, 2023

കണ്ണൂര്‍: തട്ടം വിവാദത്തില്‍ അനില്‍ കുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദന്‍. വസ്ത്രധാരണം ഓരോ വ്യക്തിയുടെ ജനാധിപത്യ അവകാശത്തിന്റെ ഭാഗമാണ്. അതില്‍ ആരും അതില്‍ കടന്നു കയറേണ്ട. ഭരണഘടന ഉറപ്പ് നല്‍കുന്ന കാര്യമാണ് വസ്ത്രധാരണ സ്വാതന്ത്ര്യം. ഹിജാബ് പ്രശ്‌നം ഉയര്‍ന്ന് വന്നപ്പോള്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അനില്‍ കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്. ആര് പ്രസ്താവനയില്‍ ഉറച്ച് നിന്നാലും ഇതാണ് പാര്‍ട്ടി നിലപാടെന്നും് എം വി ഗോവിന്ദന്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ പറഞ്ഞു.