ലോക്സഭാ സ്ഥാനാർത്ഥിത്വം : മാനദണ്ഡം കെപിസിസി തീരുമാനിക്കുമെന്ന് മുകുൾ വാസ്‌നിക്

Jaihind Webdesk
Saturday, January 26, 2019

MukulWasnik

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതേ ഉള്ളു എന്നും ഓരോ മണ്ഡലത്തിലേയും വിജയ സാദ്ധ്യത കണക്കിലെടുത്ത് ഉടൻ തീരുമാനമുണ്ടാകുമെന്നും മുകുൾ വാസ്‌നിക്. സ്ഥാനാർത്ഥിത്വത്തിനുള്ള മാനദണ്ഡം കെപിസിസി തീരുമാനപ്രകാരമായിരിക്കും. വേണുഗോപാലും ഉമ്മൻചാണ്ടിയും മൽസരിക്കുന്ന കാര്യം സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനിക്കും.
ലോകസഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ഒരുക്കങ്ങളിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും മുകൾ വാസ്‌നിക് ലോകസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ കോൺഗ്രസ് നേതൃയോഗത്തിനെത്തിയതായിരുന്നു അദ്ദേഹം.[yop_poll id=2]