ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി കോൺഗ്രസ്; ഒരുക്കങ്ങൾ വിലയിരുത്തി

Jaihind Webdesk
Sunday, January 27, 2019

Mukul-Wasnik-Kerala

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി കോൺഗ്രസ്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുൾ വാസ്‌നിക് ഒരുക്കങ്ങൾ വിലയിരുത്തി. വിവിധ ജില്ലകളിലെ പ്രവർത്തകരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് മുകുൾ വാസ്‌നിക് ഇന്നലെ കൊച്ചിയിലെത്തിയത്. അതിനിടെ രാഹുൽ ഗാന്ധി മറ്റന്നാൾ കേരളത്തിലെത്തും. അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാഹുൽ ഗാന്ധി എത്തുന്നതോടെ കോൺഗ്രസിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.