കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുകുൾ വാസ്നിക്കുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

Jaihind Webdesk
Wednesday, January 16, 2019

MukulWasnik

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളാണ് കൂടിക്കാഴ്ച്ചയിലെ പ്രധാന അജണ്ട. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രചരണ സമിതി ചെയർമാൻ കെ.മുരളീധരൻ തുടങ്ങിയ നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കും.