മോദി സർക്കാറിന്‍റെ കൗണ്ട്ഡൗൺ ആരംഭിച്ചു : മുകുൾ വാസ്‌നിക്

Jaihind Webdesk
Sunday, January 27, 2019

Mukul-Wasnik-Kerala

മൂന്ന് സംസ്ഥാനങ്ങളിൽ ഉണ്ടായ തെരഞ്ഞെടുപ്പ് തോൽവിയോടെ നരേന്ദ്രമോദി സർക്കാറിന്‍റെ കൗണ്ട്ഡൗൺ ആരംഭിച്ചെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് കൊച്ചിയിൽ പറഞ്ഞു. മതേതര രാജ്യമായ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ബിജെപിയുടെ ശ്രമം. തെരഞ്ഞെടുപ്പുകളിൽ പണം ഒഴുക്കി വിജയം നേടുന്ന സംഘപരിവാർ രീതി ഇനി രാജ്യത്ത് നടക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് സമയങ്ങളിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്ന് പോലും നടപ്പാക്കാൻ കഴിയാതെ കേന്ദ്രസർക്കാറും, സംസ്ഥാന സർക്കാറും ജനങ്ങളെ വഞ്ചിച്ചെന്നും മുകുൾ വാസ്‌നിക്ക് കുറ്റപ്പെടുത്തി. എറണാകുളം ഡിസിസി നേതൃയോഗവും എ.സി.ജോസ് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[yop_poll id=2]