സ്ത്രീ സുരക്ഷ പറയുന്ന ബിജെപി സർക്കാരും നേതാക്കളും ഉന്നാവോ വിഷയത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് മഹിള കോൺഗ്രസ്

Jaihind News Bureau
Friday, August 2, 2019

സ്ത്രീ സുരക്ഷ പറയുന്ന ബിജെപി സർക്കാരും നേതാക്കളും ഉന്നാവോ വിഷയത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷ സുസ്മിത ദേവ്. കോടതി വിധി ഉണ്ടായ കൊണ്ട് മാത്രമാണ് എംഎൽഎയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. കഴിഞ്ഞ 5 വർഷമായി സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലൈംഗിക അതിക്രമങ്ങളും നാലിരട്ടിയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മഹിള കോൺഗ്രസ് കുറ്റപ്പെടുത്തി.