കോവിഡ് പ്രതിരോധ നടപടികളിൽ പങ്കാളികളായി മഹിളാ കോൺഗ്രസും

Jaihind News Bureau
Saturday, March 21, 2020

കോവിഡ് പ്രതിരോധ നടപടികളിൽ പങ്കാളികളായി മഹിളാ കോൺഗ്രസും. മാസ്‌കുകൾ നിർമിച്ച് സൗജന്യമായി വിതരണം ചെയ്യുകയാണ് ഭാവികളും പ്രവർത്തകരും. പോലീസ് ഉദ്യോഗസ്ഥർക്കും ആശ്വാസമാണ് ഇപ്പോൾ ഇവരുടെ ഈ സന്നദ്ധ സേവനം.

വെല്ലുവിളികൾ നിറഞ്ഞ കാലത്തിലൂടെ കേരളം കടന്നു പോകുമ്പോൾ രാഷ്ട്രീയം പറഞ്ഞ് മാറി നിൽക്കാനാവില്ല. രാഷ്ട്രീയം മറന്ന് കണ്ണികൾ ഭേതിക്കാൻ കൈകോർക്കുകയാണ് പ്രതിപക്ഷവും. തലസ്ഥാനത്തെ മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മാസ്‌ക് നിർമ്മാണവും വിതരണവും ആരംഭിച്ചു. ആദ്യഘട്ടം പോലീസ് ഉദ്യോഗസ്ഥർക്ക്.

റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിപുലമാക്കാനാണ് ഇവരുടെ തീരുമാനം. സാനിറ്റൈസറിനും, മാസ്‌ക്കുകൾക്കും ഉൾപ്പെടെ ക്ഷാമം നേരിട്ടിരുന്നു.