കോന്നിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; രേഖകള്‍ പുറത്തുവിട്ട് മഹിളാ കോണ്‍ഗ്രസ് | Video

Jaihind News Bureau
Friday, October 18, 2019

കോന്നിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജനീഷ് കുമാർ സ്ത്രീ പീഡനം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന രേഖകൾ മഹിളാ കോൺഗ്രസ് സംസ്ഥാന നേതാക്കൾ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. നാമനിർദേശ പത്രികയോടൊപ്പം സ്ഥാനാർത്ഥി തന്നെ സമർപ്പിച്ച ഈ രേഖകൾ നിലനിൽക്കേ യു.ഡി.എഫ് പ്രചരണ നോട്ടിസിന്‍റെ പേരിൽ കളക്ടർ യു.ഡി.എഫിനോട് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയത് വിചിത്രമാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷും ബിന്ദുകൃഷ്ണയും പറഞ്ഞു.