തച്ചങ്കരിയെ പറഞ്ഞുവിട്ട് കെ.എസ്.ആര്‍.ടി.സി വീണ്ടും യൂണിയനുകളുടെ ഭരണത്തില്‍

Jaihind Webdesk
Saturday, February 2, 2019

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കാര്യങ്ങള്‍ കൈപ്പിടിയിലാക്കി യൂണിയനുകള്‍. ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ യൂണിയനുകള്‍ ഇടപെട്ട് മാറ്റി. ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. ഇന്ന് രാവിലെ ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ തമ്പാനൂര്‍ സ്റ്റാന്റില്‍ നിന്ന് ഇറക്കിവിട്ടു. അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും യൂണിയനുകള്‍ വിശദമാക്കി.

സി.എം.ഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റിയതിന് തൊട്ട പിന്നാലെയാണ് ഭരണ പരിഷ്‌കാരങ്ങള്‍ മാറ്റുന്നത്. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ തച്ചങ്കരി നടപ്പാക്കിയ ആദ്യതീരുമാനമാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ അപകടങ്ങള്‍ കുറയ്ക്കാന്‍ ഈ രീതി ഉപകരിക്കുമെന്ന വിലയിരുത്തലിന് പിന്നാലെയായിരുന്നു ഡ്രൈവര്‍ കം കണ്ടക്ടറ് രീതി കെ.എസ്.ആര്‍.ടി.സിയില്‍ കൊണ്ടുവന്നത്.