കൺസെഷൻ ഉണ്ട് പക്ഷേ ബസില്ല… ചാക്ക ഐറ്റിഐ വിദ്യാർത്ഥികള്‍ക്ക് യാത്രാദുരിതം… കെഎസ്ആർടിസി എം.ഡിക്ക് പരാതി നല്‍കി കെ.എസ്.യു

Jaihind News Bureau
Thursday, February 6, 2020

ചാക്ക ഐറ്റിഐയിലെ വിദ്യാർത്ഥികൾക്കായി ബസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി എം.ഡിക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റി പരാതി നൽകി. കെ.എസ്ആആർ.ടി.സി നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് കെ.എസ്.യുവിന്‍റെ തീരുമാനം.

ചാക്ക ഐ.റ്റി.ഐയിലെ വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിച്ചിട്ടും ബസ് ഇല്ലാത്തത് വിദ്യാർത്ഥികളെ വലയ്ക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു.

എന്നാൽ ഇത് പരിഗണിക്കാനോ പരിഹാരം കണ്ടെത്താനോ ഉദ്യോഗസ്ഥർ തയ്യാറാകാത്ത സാഹചര്യത്തിലാണ് കെ.എസ്.യുവിന്റെ ഇടപെടൽ. കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ് ആർ.ടി സി എം.ടിക്ക് പരാതി നൽകി

അടിയന്തര ഇടപെടൽ കെ.എസ്.ആർ.ടി.സിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് കെ.എസ്.യുവിന്‍റെ തീരുമാനം

https://youtu.be/RD5DQJO8fpQ