അഴീക്കോട് നിയമസഭാ തെരെഞ്ഞെടുപ്പ് : അപ്പീലുമായി കെ.എം ഷാജി MLA സുപ്രീം കോടതിയിൽ

Jaihind Webdesk
Monday, November 19, 2018

KM-Shaji-Supreme-Court

അഴീക്കോട് നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് കെ.എം ഷാജി എംഎൽഎ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. തെരഞ്ഞെടുപ്പിൽ അയോഗ്യത കൽപ്പിക്കാൻ ഹൈക്കോടതിക്ക് അധികാരം ഇല്ലെന്ന് കാട്ടിയാണ് അപ്പീൽ.

മണ്ഡലത്തിൽ നിന്ന് മത്സരിച്ച എംവി നികേഷ് കുമാർ നൽകിയ ഹർജി പരിഗണിച്ച് തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കുകയും ഷാജിക്ക് ആറു വർഷത്തേക്ക് അയോഗ്യത കൽപിക്കുകയും ചെയ്തിരുന്നു.