നാളെ പൊതുദര്‍ശനം; സംസ്‌കാരം വ്യാഴാഴ്ച പാലാ കത്തീഡ്രലിൽ

Jaihind Webdesk
Tuesday, April 9, 2019

അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ.എം മാണിയുടെ ഭൗതികദേഹം വ്യാഴാഴ്ച സംസ്കരിക്കും. ഭൗതിക ശരീരം എംബാം ചെയ്ത് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ സൂക്ഷിക്കും. നാളെ രാവിലെ പത്തു മണിയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. നാളെ പൊതുദര്‍ശനത്തിന് വെക്കും.

കോട്ടയത്തെ കേരള കോൺഗ്രസ് ആസ്ഥാന മന്ദിരം, തിരുനക്കര മൈതാനം എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പാലായിലെ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കൊണ്ടു പോകും. വ്യാഴാഴ്ചയാണ് സംസ്‌കാര ചടങ്ങുകൾ. ഉച്ചകഴിഞ്ഞ് പാലാ കത്തീഡ്രൽ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.