കെ.എം മാണിയോടുള്ള ആദരസൂചകമായി വ്യാഴാഴ്ച UDF പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെക്കും

Jaihind Webdesk
Tuesday, April 9, 2019

അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ.എം മാണിയോടുള്ള ആദരസൂചകമായി ഭൗതിക ദേഹം സംസ്‌കരിക്കുന്ന ദിവസമായ വ്യാഴാഴ്ച വൈകിട്ട് നാല് മണിവരെ യു.ഡി.എഫ് പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെക്കുമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു. സംസ്‌കാരത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പുനഃരാരംഭിക്കും. എന്നാല്‍ നാളത്തെ (10-04-19, ബുധന്‍‌) പ്രചാരണ പരിപാടികള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തുടരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.