ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സ വെട്ടിക്കുറച്ച നടപടി പുനർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരൻ എംപി

Jaihind News Bureau
Friday, December 6, 2019

തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സ വെട്ടിക്കുറച്ച നടപടി പുനർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ എം പി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധന് നിവേദനം നൽകി. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും സാമ്പത്തികമായി പിന്നോക്കം നിക്കുന്നവർക്ക് ഏറെ സഹായകമായ ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിൽ വരുത്തിയ ഫീസ് പരിഷ്‌കാരങ്ങൾ സാധാരണക്കാരെയും പാവപ്പെട്ടവരെയും പ്രതികൂലമായി ബാധിക്കുന്നതാണ്. നിലവിൽ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അംഗമായിട്ടില്ല. അതുപോലെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരവും രോഗികൾക്ക് ചികിൽസ സഹായങ്ങൾ ലഭിക്കുന്നില്ല. അതിനാൽ വിഷയങ്ങളിൽ കൃത്യമായ ഇടപെടൽ ഉണ്ടാകണമെന്ന് കെ മുരളീധരൻ എംപി നിവേദനത്തിൽ ആവശ്യപ്പെട്ടു.