വിഷൻ 2020 – ഇടുക്കി ഡി.സി.സി.യുടെ രണ്ടു ദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പ് ഇന്ന് മുതല്‍

Jaihind News Bureau
Saturday, July 20, 2019

സംഘടനാ പ്രവർത്തനം ഉർജിതമാക്കുന്നതിനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും മുന്നൊരുക്കങ്ങൾക്കുമായി ഇടുക്കി ഡി.സി.സി.യുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടക്കുന്ന രണ്ടു ദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പ് ഇന്ന് ആരംഭിക്കും. വിഷൻ 2020 എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള ഇടുക്കി ഡിസിസി നേതൃത്വ പരിശീലന ക്യാമ്പ് മുൻ കെ.പി.സി.സി.പ്രസിഡന്‍റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനു ശേഷം ചിട്ടയായ സംഘടന പ്രവർത്തനത്തിനായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.