തെരഞ്ഞെടുപ്പിൽ പരസ്യനിലപാട് സമുദായ സംഘടനകളുടെ ഇഷ്ടം; നിരോധിക്കാൻ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അവകാശമില്ല : കെ മുരളീധരൻ

Jaihind News Bureau
Thursday, October 17, 2019

തെരഞ്ഞെടുപ്പിൽ പരസ്യനിലപാട് വേണോ വേണ്ടയോ എന്നത് സമുദായ സംഘടനകളുടെ ഇഷ്ടമാണെന്ന് കെ മുരളീധരൻ എംപി.
അക്കാര്യം തീരുമാനിക്കേണ്ടത് സംഘടനകൾ തന്നെ ആണ്. ഇതിന്‍റെ പേരില്‍ സമുദായ സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും സമുദായ സംഘടനകളെ നിരോധിക്കാൻ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ടീസിന് സംഘടനകൾ മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ എസ് എസ് തന്നെയും സഹായിച്ചിരുന്നുവെന്നും പരസ്യനിലപാട് യു ഡി എഫിന് കരുത്തുപകരുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.