കസ്റ്റഡി മരണം : എസ്.പി വേണുഗോപാലിനെതിരായ ആരോപണങ്ങളിലും പരാതികളിലും ഇന്‍റലിജൻസ് അന്വേഷണം

Jaihind Webdesk
Wednesday, July 10, 2019

custody-Death-Nedumkandam-Idukki-SP

കസ്റ്റഡി മരണ ആരോപണവുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റപ്പെട്ട എസ്.പി വേണുഗോപാലിനെതിരെ പലപ്പോഴായി ഉയർന്നു വന്ന ആരോപണങ്ങളിലും പരാതികളിലും ഇൻറലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നു. ഔദ്യോഗിക അന്വേഷണം വേണ്ടതില്ലെന്ന സർക്കാർ താൽപര്യം പരിഗണിച്ചാണ് വിവരശേഖരണം സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ചിനെ ഏൽപിച്ചത്.

രാജ് കുമാറിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സംശയനിഴലിലായ ഉദ്യോഗസ്ഥനെതിരെ പാർട്ടിക്ക് വഴങ്ങി നടപടി ലളിതമാക്കിയ മുഖ്യമന്ത്രി. എസ്.പി യുടെ മുൻകാല നടപടികളിലും വിവരങ്ങൾ തേടിയതിനെ തുടർന്നാണ് അന്വേഷണം. മൂന്നാം മുറ സംബന്ധിച്ച് എസ്.പി ക്ക് മനസറിവുണ്ടായിരുന്നെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിലെ പരാമർശങ്ങളുടെ പശ്ചാത്തലത്തിലുമാണ് മറ്റ് ആരോപണങ്ങളിൽ വിവരശേഖരണം. കൊല്ലപെട്ട രാജ് കുമാറിനെ കസ്റ്റഡിയിൽ വച്ച് താൻ അറിഞ്ഞില്ലെന്ന് എസ്.പി നിലപാടെടുക്കുകയും കീഴുദ്യോഗസ്ഥരെ കുറ്റപ്പെടുത്തി രംഗത്ത് വരികയും ചെയ്തതടക്കമുള്ള നടപടികൾ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാകരുതാത്തതാണ്. ഇതേ തുടർന്നാണ് ആഭ്യന്തര വകുപ്പ് എസ്.പിയുടെ സ്‌ക്രീനിംഗ് റിപ്പോർട്ട് രഹസ്യമായി തയാറാക്കുന്നത്. പാർട്ടി വിശ്വസ്തനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കണമെന്ന സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാടുള്ളതിനാൽ നടപടിയുടെ ശക്തിയും കുറയും. എസ്.പി ക്കെതിരെ ഒരു നടപടിയും വേണ്ടെന്ന മന്ത്രി എംഎം മണിയുടെ ഇടപെടൽ തള്ളേണ്ടിവന്നെങ്കിലും നാമമാത്ര സ്ഥലം മാറ്റമാക്കി ചുരുക്കുകയായിരുന്നു ആഭ്യന്തര വകുപ്പ്. ഈ നടപടി സ്വന്തം നാട്ടിലെ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ തലവനാകലിൽ കലാശിച്ചു. എന്നാൽ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് വെള്ളപൂശുന്നറിപോർട്ടുണ്ടാക്കി എസ്.പി യെ സംരക്ഷിക്കുന്നതിനാണൊ എന്നും സംശയം ജനിപ്പിക്കുന്നു.

 

https://www.youtube.com/watch?v=GbW1_AcJ3ko