നെടുങ്കണ്ടം ഉരുട്ടികൊലയിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത; വനിത പോലീസടക്കം അഞ്ച് പേർ ക്രൈം ബ്രാഞ്ച് നിരീക്ഷണത്തില്‍

Jaihind Webdesk
Wednesday, July 10, 2019

Nedumkandam-custodymurdercase

നെടുങ്കണ്ടം ഉരുട്ടികൊലയിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പോലീസുകാരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കും. വനിത പോലീസടക്കം അഞ്ച് പേർ ക്രൈം ബ്രാഞ്ച് നിരീക്ഷണത്തിലാണ്. എസ്.പിയുടെ മൊഴി ക്രൈംബ്രാഞ്ച് ശേഖരിക്കും. കസ്റ്റഡിയിലുള്ള എസ്.എ സാബുവിന്‍റെ റിമാന്‍റ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.